Thursday, March 29, 2012

പാഠം ഒന്ന് - ജലത്തിന്റെ തിളനില 100 ഡിഗ്രി ആണ്...

വയലേലകളും മരുപ്പച്ചകളും റബറുകളും  എന്ന് വേണ്ട കണ്ട  ചപ്പു ചവറുകള്‍ എല്ലാം ഉള്ള ശാന്ത  സുന്ദരമായ ഗ്രാമത്തില്‍ ജനിച്ച എനിക്ക് തൊടുന്നതെല്ലാം കഷ്ടകാലം വിതക്കുന ടൈം...... 

ജനിച്ചു  ഒരു  വയസില്‍ തന്നെ വീട്ടുകാരുടെയും നാട്ടു കാരുടെയും പൊന്നോമന പുത്രനായ  ഞാന്‍  നന്നായ് ഒന്ന് കുളിച്ചു....അതും ഫ്ലാസ്കിലെ തിളയ്ക്കുന്ന വെള്ളത്തില്‍...

മുട്ടുകാലേല്‍ ഇഴഞ്ഞു നടന്നപ്പോള്‍ എനികൊരു ചിന്ത....എണീറ്റു  നിന്നാലോ??? അധികം ചിന്തിച്ചു സമയംകളഞ്ഞില്ല..  മേശയുടെ കാലില്‍ പതിയെ പിടിച്ചു നിവര്‍ന്നു നിന്നു....അങ്ങനെ കാഴ്ചകള്‍ ഒക്കെ കണ്ടു നില്‍ക്കുമ്പോള്‍ നിലത്തു കൂടി ഉറുമ്പുകള്‍ പിച്ചവച്ചു നടക്കുന്നതു  എന്റെ ശ്രദ്ധയില്‍പ്പെട്ടു....

"ആനപ്പുറത്തിരിക്കുംമ്പോ നായെ പേടിക്കണോ???"

അതുകൊണ്ട് ഞാന്‍ ഒറ്റ ഉറുമ്പിനെപോലും ബാക്കി വയ്ക്കാതെ ചവിട്ടി കൊന്നുക്കൊണ്ടേയിരുന്നു....ഈ ദൌത്യത്തിനിടയില്‍ എന്റെ ബാലന്‍സ് പോയി... ചാകാന്‍ പോക്കുന്നവന്‍ ഏതു  കച്ചിതുരുമ്പിലും പിടിക്കുമല്ലോ...

ഒരു കച്ചിതുരുമ്പിനായി ഞാന്‍ അവിടെല്ലാം തപ്പി..... തപ്പിട്ടും തപ്പിട്ടും ഒരു കച്ചിതുരുമ്പ് പോയിട്ട് ഒരു തുരുമ്പുകമ്പി പോലും കിട്ടില്ല, കിട്ടിയതോ ഒരു വള്ളി...പിടിച്ചു....ആഞ്ഞു പിടിച്ചു... അത് വേറെ ഒന്നും ആയിരുന്നില്ല...മേശമേല്‍ വച്ചിരുന്ന ഫ്ലാസ്കിന്റെ വള്ളിയായിരുന്നു....ഞാന്‍ തൊട്ടതും അത് എന്റെ കൂടെ പോന്നു..കൂടെ അതിലെ വെള്ളവും..  അപ്പോഴുണ്ടായ ആ സന്തോഷം... ഹോ പറഞ്ഞാലും പറഞ്ഞാലും തീരില്ല.... 

അങ്ങനെ ഒന്നാം വയസില്‍ തന്നെ ഞാന്‍ പഠിച്ചു ജലത്തിന്റെ തിളനില 100 ഡിഗ്രി ആണെന്ന്...