Wednesday, April 25, 2012

പാഠം രണ്ടു - വെളിച്ചമുള്ളപോ നിഴല്‍ ഉണ്ടാകും...



100 ഡിഗ്രി തിളച്ച ജലത്തില്‍ സമാധിയാകാതെ ഹോസ്പിറ്റല്‍ സുഖവാസം കഴിഞ്ഞു ഇറങ്ങിയ ഞാന്‍ കുറച്ചു കാലം കൊണ്ട് നില്‍കുന്നതിലും നടക്കുന്നതിലും പി എച് ഡി എടുത്തു....
ഓടി കളിക്കുമ്പോള്‍ എന്നും ഒരാള്‍ എന്റെ മുന്നിലൂടെ ഓടുന്നതായി കണ്ടു...അതു ആരാന്നറിയാന്‍ എന്റെ കുഞ്ഞു മനസ് വെമ്പി...
കുറ്റാന്യോഷകന്റെ വ്യഗ്രത നിറഞ്ഞ മനസോടെ അവന്റെ പിന്നാലെ ഞാനും പാഞ്ഞു... മതിലിന്റെ അരുകിലേക്ക്‌ ഓടി പോയതും... അവന്‍ മതിലില്‍ കയറി നില്‍ക്കുന്നു.... 
പണ്ടേ ഞാന്‍ ക്ഷെത്രിയനാ.... വിട്ടു കൊടുത്തില്ല... അതി ശക്തമായി കാലുകള്‍ നീട്ടി  വച്ചു  മതിലില്‍ ഓടി കേറി... മതിലിനെ ഇടിച്ചു തൊഴിച്ചു  , മതില്‍ അവിടെ നിന്നു  , ഞാന്‍ താഴെ വീണു....
എന്റെ കാല്‍ മുട്ടിലെ തൊലിയുമായി നില്‍ക്കുന്ന മതിലിനെ ചവിട്ടി മെതിക്കാനുള്ള ആവേശമുണ്ടായിരുന്നു എനിക്കപ്പോള്‍... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജിതനായി പട്ടി മോങ്ങുംപോലെ കിടന്നു കീറി വിളിച്ചു...
അങ്ങനെ വീണ്ടും സുഖവാസം....ഹോസ്പിറ്റലില്‍.......വീട്ടില്‍ ഒരു ജോലിയും ഇല്ലല്ലേന്നു ചോദിച്ച നഴ്സ്സിനോടു നിങ്ങള്‍ക്കും വേണ്ടേ പണി എന്ന് വലിയ വായില്‍ ചോദിച്ച സന്തോഷത്തില്‍.. വെറുതെ കറങ്ങുന്ന  ഫാനിന്റെ ഇതള്‍ എണ്ണി കിടന്നപ്പോള്‍ എനിക്ക് മനസിലായി വെളിച്ചമുള്ളപോ നിഴല്‍ ഉണ്ടാകുമെന്ന്...എന്തായാലും എന്റെ ബാല്യത്തിലെ ഉല്ലസിച്ചു  നടക്കേണ്ട നല്ല സമയങ്ങള്‍ ഞാന്‍  ഹോസ്പിറ്റല്‍ വരാന്തക്കുളില്‍  കളഞ്ഞു....

1 comment:

  1. വെറുതെ കറങ്ങുന്ന ഫാനിന്റെ ഇതള്‍ എണ്ണി കിടന്നപ്പോള്‍

    പുലിയാര്‍ന്നല്ലേ, അഫാര കഴിവ്

    ReplyDelete